രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാവിന്റെ പരാതി; പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സജ്ന ബി സജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി സജൻ എഐസിസിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച്, വിഷയത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് ചർച്ച ചെയ്യണമെന്നാണ് സജ്നയുടെ പരാതിയിലെ പ്രധാന ആവശ്യം.
Also Read : ‘രാഹുൽ മാങ്കൂട്ടമല്ല, മനോനിലയാണ് പ്രശ്നം; ഇനിയും പഠിച്ചില്ലെങ്കിൽ പാർട്ടിയുണ്ടാകില്ലെന്ന്’ വനിതാ നേതാവ്
സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് എന്ന സംശയം പൊതുജനങ്ങളിൽ നിന്ന് മാറ്റേണ്ടത് അത്യാവശ്യമാണെന്നും സജ്ന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും അവർ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു ഔദ്യോഗിക പരാതി എഐസിസിക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾക്ക് കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി നേരിട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here