ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പിണറായി പൊലീസ്

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദനത്തിനിരയാകുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നുവർഷം മുമ്പ് നടന്ന സ്റ്റേഷൻ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 4 പൊലീസുകാർ ചേർന്ന് സുജിത്തിന്റെ തലക്കും മുതുകത്തും മാരകമായ പ്രഹരമേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സിസിടിവി ദൃശ്യങ്ങൾ സുജിത്ത് നേടിയെടുത്തത്.

സുജിത്തിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പൊലീസുകാരെ പ്രതികളാക്കിയത്.

Also Read : കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്; നടപടി മൂന്ന് പ്രതികൾക്കെതിരെ

2023 ഏപ്രിൽ 5ന് ചൊവ്വന്നൂരിൽ വച്ച് കുന്നംകുളം സ്റ്റേഷനിലെ എസ്ഐ ആയിരുന്ന നുഹ്മാനും സംഘവുമാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. മദ്യപിച്ചെന്നാരോപിച്ചായിരുന്നു നടപടി. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് സുജിത് ചോദ്യം ചെയ്തതായാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വച്ച് സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ സുജിത്തിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലിലാക്കാനായിരുന്നു നീക്കം. പക്ഷെ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top