മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തില്‍ നാണംകെട്ട് ഷാഫി പറമ്പിലും; പാര്‍ലമെന്റ് സമ്മേളനത്തിന് എത്തിയില്ല; ഫ്‌ളാറ്റില്‍ മുറി അടച്ചിരിക്കുന്നു

കേരള രാഷ്ട്രീയത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈപിടിച്ച് ഉയര്‍ത്തിയത് ഷാഫി പറമ്പിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലും പാലക്കാട് എംഎല്‍എ കസേരയിലും എല്ലാം രാഹുലിനെ ഷാഫി ഇരുത്തി. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ ഷാഫി പറമ്പിലും നാണംകെട്ടിരിക്കുകയാണ്. രാഹുലിന്റെ ഈ പ്രവര്‍ത്തികളെല്ലാം ഷാഫിക്കും അറിയാമായിരുന്നു എന്നും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറയേണ്ട ഗതികേടിലാണ് ഷാഫി.
ഷാഫി പറമ്പില്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലോക്‌സഭാ സമ്മേളനത്തിനായി ഡല്‍ഹിയിലാണ് ഷാഫിയുള്ളത്. എന്നാല്‍ വിവാദങ്ങള്‍ കടുക്കുകയും രാഹുല്‍ രാജിവയ്ക്കുകയും ചെയ്തതോടെ ഷാഫി പുറത്തിറങ്ങിയിട്ടില്ല. ഇന്നത്തെ സഭാ സമ്മേളനത്തിലും ഷാഫി പങ്കെടുത്തില്ല. എംപിയുടെ ഫ്‌ളാറ്റിൽ തന്നെ തുടരുകയാണ്.
പുറത്തിറങ്ങിയാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും എന്നതിനാലാണിത്. കെപിസിസി വൈസ് പ്രസിഡന്റ് കൂടി ആയതിനാല്‍ രാഹുലിനെ ന്യായീകരിക്കാന്‍ കഴിയില്ല. വിശ്വസ്തനെ പൂര്‍ണ്ണമായി തള്ളിപ്പറയാനും കഴിയില്ല. ഈ വിഷമത്തിലാണ് ഷാഫി പുറത്തിറങ്ങിതെ ഇരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here