ഫണ്ട് പിരിവിൽ മുഖം രക്ഷിക്കാൻ യൂത്ത് കോൺഗ്രസ്; 11 മണ്ഡലം പ്രസിഡൻ്റുമാരെ സസ്പെൻഡ് ചെയ്തു

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഏറെ വിമർശനം കേട്ട വിഷയമാണ് വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവ്. യൂത്ത് കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് ഒരുകോടി രൂപ പോലും പിരിച്ചെടുക്കാൻ സംഘടനക്ക് ആയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പണം പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റം മണ്ഡലം കമ്മറ്റി പ്രസിഡൻ്റുമാരുടെ തലയിലിട്ട് മുഖം രക്ഷിക്കാനുള്ള ശ്രമം. നാലു ജില്ലകളിലെ നേതാക്കളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി എന്നാണ് വിശദീകരണം

വയനാട്, മലപ്പുറം ,ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 11 മണ്ഡലം പ്രസിഡൻ്റുമാരാണ് പുറത്തായത്. വയനാട്ടിൽ 30 വീടുകൾ വച്ച് നൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. അതിനായി നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടരലക്ഷം രൂപ വീതം പിരിക്കണമെന്നാണ് നിർദേശിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top