കടം വാങ്ങിയ പണം തിരികെ കിട്ടിയില്ല; ബന്ധുവിന്റെ വീടിന് തീയിട്ട് യുവാവ്

വർഷങ്ങളായുള്ള സാമ്പത്തിക തർക്കത്തിനൊടുവിൽ ബന്ധുവിന്റെ വീടിന് തീയിട്ട് യുവാവ്. ബെംഗളൂരുവിലെ വിവേക് നഗറിൽ താമസിക്കുന്ന വെങ്കട്ടരമണിയുടെ വീടിനാണ് ബന്ധു കൂടിയായ സുബ്രമണി തീയിട്ടത്. സുബ്രമണിയും വെങ്കിട്ടരമണിയുടെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. എട്ടു വർഷങ്ങളായി തുടരുന്ന സാമ്പത്തിക തർക്കത്തെ ചൊല്ലി അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

Also Read : ഇന്ന് രാത്രി ഭൂമിയുമായി ഛിന്നഗ്രഹം കൂട്ടിമുട്ടും; അറിഞ്ഞത് വൈകിയെന്ന് ശാസ്ത്രജ്ഞർ; സംഭവിക്കുന്നത്…

ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയാണ് പ്രതികാരം ചെയ്യാനായി സുബ്രമണി വിവേക് നഗറിൽ എത്തിയത്. വീടിനുള്ളിൽ കുടുംബാം​ഗങ്ങൾ ഉള്ളപ്പോൾ അയാൾ വീടിന് വെളിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരാൾ വീട്ടിലേക്ക് നടന്ന് വരുന്നതും ഗേറ്റ് തുറന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ചുറ്റുമുള്ള വസ്തുക്കളിൽ ഒഴിക്കുന്നതും അയാൾ പിന്നിലേക്ക് മാറി തീപ്പെട്ടി ഉപയോഗിച്ച് തീയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത്തിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെ തുടർന്ന് വെങ്കടരമണിയുടെ മകനായ സതീഷ് വിവേക്‌നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊലപാതകശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുബ്രമണി നിലവിൽ ഒളിവിലാണ് പോലീസ് അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top