‘ബെസ്റ്റി’യുടെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം; കലിപ്പന്മാരെ തൂക്കി പോലീസ്

സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവർ 17 വയസുള്ള പെൺകുട്ടിയുടെ വീടാണ് ആക്രമിച്ചത്.

Also Read : ബെസ്റ്റിയെ ചൊല്ലി തല്ലുമാല സ്റ്റൈലിൽ അടി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാൻ കൂട്ടുകാർക്ക് നിർദേശം

പെൺകുട്ടിക്ക് മുൻപ് ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ ചില പ്രശ്‌നങ്ങൾ കാരണം പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറി. ഇത് ചെറുപ്പക്കാരെ പ്രകോപിപ്പിക്കുകയും യുവതിയുടെ വീട്ടിൽ ആക്രമണം നടത്തുകയായിരുന്നു. ബൈക്കിലെത്തി വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.

ആദ്യം ജനൽ ചില്ലുകൾ എറിഞ്ഞു പൊളിച്ചു. പിന്നാലെയായിരുന്നു ബോംബ് ആക്രമണം. മഴയായതിനാല്‍‌ തീ പൂർണമായി കത്തിയില്ല. ആക്രമണത്തിന് ശേഷം അവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top