ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദിച്ച് യുവമോര്‍ച്ച നേതാവ്; യുവതിയുടെ ദേഹമാസകലം പരിക്ക്; അറസ്റ്റ്

കൊച്ചയില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച നേതാവ് ഗോപു പരമശിവന്‍ അറസ്റ്റില്‍. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഗോപു. അഞ്ച് വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയെ ആണ് ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മര്‍ദനം ഏറ്റതെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു നല്‍കിയ പരാതിയാണ് മര്‍ദന വിവരം പുറത്തറിയാന്‍ കാരണം. ഗോപുവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് യുവതിയുമായി ബന്ധപ്പെട്ടു. ബന്ധുവിന്റെ വീട്ടിലാണ് ഉള്ളതെന്നാണ് മറുപടി ലഭിച്ചത്. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ സാധിക്കില്ലെന്നും മറുപടി നല്‍കി.
പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് നേരിട്ട് ഹാജരായതും മര്‍ദനം സംബന്ധിച്ച് പരാതി നല്‍കിയതും. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. യുവതിയുടെ ശരീരം മുഴുവന്‍ മുഴുവന്‍ മര്‍ദനമേറ്റ പാടുകളാണ്. നിരന്തരം മര്‍ദനത്തിനിരയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. യാതൊരു കാരണം ഇല്ലാതെയാണ് ആക്രമിച്ചതെന്ന് യുവതി പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here