സൂംബയെ എതിര്‍ക്കുന്നവര്‍ ആ വഴിക്ക് പോവുക; അൽപവസ്ത്രമല്ല, യൂണിഫോമാണ് ധരിക്കുന്നത്; പിന്നോട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കായി സൂംബ പരിശീലനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന മുസ്ലിം സംഘടനകളെ പൂര്‍ണ്ണമായും തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അനാവശ്യ വിവാദങ്ങളുടെ പേരില്‍ ലഹരിക്കെതിരെ പ്രഖ്യാപിച്ച പരിപാടികളില്‍ നിന്ന് പിന്നോട്ട് പോകില്ല. സൂംബക്കെതിരെ മതം പറഞ്ഞുള്ള എതിര്‍പ്പ് ലഹരിയേക്കാള്‍ മാരകമാണെന്നും മന്ത്രി വിമര്‍ശിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. കുട്ടികള്‍ യൂണിഫോം ധരിച്ചാണ് സൂംബ ചെയ്യുന്നത്. അതിനെ അൽപവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. ഇത് ചെയ്യുന്നവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് സര്‍ക്കാര്‍ അംഗീകരിക്കില്ല. തെറ്റിധാരണയുള്ളവര്‍ക്ക് തിരുത്താന്‍ ചര്‍ച്ചയാകാം എന്നും മന്ത്രി പറഞ്ഞു.

Also Read: സ്‌കൂളുകളിലെ സുംബ ഡാൻസ് പദ്ധതി ആഭാസം; അൽപവസ്ത്രത്തിൽ ആടിപാടുന്നത് പ്രതിഷേധാർഹമെന്ന് സുന്നി യുവജനസംഘം

മതത്തിന്റെ പേരിലെ ഇത്തരം വിവാദങ്ങള്‍ ശരിയല്ല. ആടിനെ പട്ടിയാക്കുകയാണ് ചില മുസ്ലിം സംഘടനകള്‍ ചെയ്യുന്നത്. ഇത് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ എന്ന് ഓര്‍ക്കണം. കുട്ടികള്‍ ഇതൊന്നും ശ്രദ്ധിക്കരുത്. എല്ലാവരും സൂംബയില്‍ പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: ഡാൻസും സംഗീതവും ഇഴചേർന്ന വ്യായാമം; സൂംബ ഡാൻസ് വിവാദങ്ങൾക്കപ്പുറം

സ്‌കൂളുകളില്‍ കുട്ടികളെ സുംബ ഡാന്‍സ് പരിശീലിപ്പിക്കാനുള്ള പദ്ധതിക്കെതിരെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. അല്‍പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ. ഈ ആഭാസങ്ങള്‍ അടിച്ചേല്‍പിക്കരുത് എന്നാണ് ഈ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top